ഉള്ളടക്കത്തിലേക്ക് പോവുക

ലെവി-സിവിറ്റ ചിഹ്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടെൻസർ കലനത്തിൽ(Tensor calculus) ഉപയോഗിക്കുന്ന ഒരു ഗണിതശാസ്ത്രചിഹ്നമാണ് ലെവി-സിവിറ്റ ചിഹ്നം.ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായിരുന്ന ടുള്ളിയോ ലെവി സിവിറ്റയോടുള്ള ബഹുമാനാർഥമായാണ് ഈ പേര് നൽകപ്പെട്ടത്.

നിർവചനം

[തിരുത്തുക]

ത്രിമാന ലെവി സിവിറ്റ ചിഹ്നം താഴെക്കാണുന്ന വിധത്തിലാണ് നിർവചിക്കപ്പെട്ടിരിക്കുന്നത്;

εijk={+1if (i,j,k) is (1,2,3),(3,1,2) or (2,3,1),−1if (i,j,k) is (1,3,2),(3,2,1) or (2,1,3),0if i=j or j=k or k=i

εijkന്റെ വില,(i, j, k)എന്നത് (1,2,3) ന്റെ ഇരട്ട ക്രമചയമാണെങ്കിൽ (even permutation) 1ഉം ഒറ്റ ക്രമചയമാണെങ്കിൽ(odd permutation) -1ഉം i,j,k എന്നിവയിലേതെങ്കിലും ആവർത്തിക്കുകയാണെങ്കിൽ 0വും ആണ്.

ത്രിമാന ലെവി-സിവിറ്റ ചിഹ്നത്തിന്റെ മൂല്യം കണ്ടുപിടിക്കാൻ താഴെക്കാണുന്ന സമവാക്യം ഉപയോഗിക്കാം;

εijk=(j−i)(k−i)(k−j)2=(i−j)(j−k)(k−i)2

ചതുർമാനത്തിൽ ഇതിന്റെ മൂല്യം;

εijkl=(j−i)(k−i)(l−i)(k−j)(l−j)(l−k)12=(i−j)(i−k)(i−l)(j−k)(j−l)(k−l)12ആണ്.

ഉദാഹരണത്തിന് രേഖീയ ബീജഗണിതത്തിൽ,3×3 മാട്രിക്സിന്റെ സാരണികം(determinant) ലെവി-സിവിറ്റ ചിഹ്നമുപയോഗിച്ച്

det⁡A=∑i=13∑j=13∑k=13εijka1ia2ja3k

എന്നെഴുതാം. രണ്ടു സദിശങ്ങളുടെ ക്രോസ് പ്രോഡക്ട് എഴുതാനും ഈ ചിഹ്നം ഉപയോഗിക്കാം

𝐚×𝐛=|𝐞𝟏𝐞𝟐𝐞𝟑a1a2a3b1b2b3|=∑i=13∑j=13∑k=13εijk𝐞𝐢ajbk

കുറച്ചുകൂടി ലളിതമായിപ്പറഞ്ഞാൽ:

𝐚×𝐛=𝐜, ci=∑j=13∑k=13εijkajbk.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലെവി-സിവിറ്റ_ചിഹ്നം&oldid=1695686" എന്ന താളിൽനിന്ന് ശേഖരിച്ചത്