
ചില ആപ്പുകൾ അവയുടെ ഉള്ളടക്കത്തിലേക്ക് സബ്സ്ക്രിപ്ഷൻ അടിസ്ഥാനമാക്കിയുള്ള ആക്സസ് വാഗ്ദാനം ചെയ്യുന്നു. ഒറ്റ-ഇനം വാങ്ങലുകളിൽ നിന്ന് വ്യത്യസ്തമായി, സബ്സ്ക്രിപ്ഷനുകൾ അവസാനിപ്പിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുന്നതുവരെ അവ ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും. App Store-ന്റെ ആപ്പിനുള്ളിലെ വാങ്ങലുകൾ സിസ്റ്റത്തിൽ വാങ്ങിയ സബ്സ്ക്രിപ്ഷനുകൾ റദ്ദാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ഡിവൈസിൽ നിന്ന് പുതുക്കൽ ക്രമീകരണങ്ങൾ എളുപ്പത്തിൽ മാറ്റാനാകും. നിങ്ങളുടെ iOS/iPadOS ഡിവൈസിൽ (അതായത്, iPhone, iPad, അല്ലെങ്കിൽ iPod tach), ക്രമീകരണങ്ങളിൽ പോയി അക്കൗണ്ട് ക്രമീകരണങ്ങൾ കാണാൻ സ്ക്രീനിന്റെ മുകളിലുള്ള നിങ്ങളുടെ Apple അക്കൗണ്ടിൽ ടാപ്പ് ചെയ്യൂ. നിങ്ങളുടെ Apple അക്കൗണ്ട് ഓതെന്റിക്കേറ്റ് ചെയ്യേണ്ടി വന്നേക്കാം. അടുത്തതായി, നിങ്ങളുടെ സബ്സ്ക്രിപ്ഷനുകൾ കാണാൻ സബ്സ്ക്രിപ്ഷനുകൾ ടാപ്പ് ചെയ്യൂ, നിങ്ങൾ മാനേജ് ചെയ്യാൻ ആഗ്രഹിക്കുന്ന ഒന്ന് ടാപ്പ് ചെയ്യൂ. നിങ്ങളുടെ സബ്സ്ക്രിപ്ഷൻഷൻ മാനേജ് ചെയ്യാൻ ഓപ്ഷനുകൾ ഉപയോഗിക്കൂ. നിങ്ങൾക്ക് മറ്റൊരു സബ്സ്ക്രിപ്ഷൻ ഓഫർ തിരഞ്ഞെടുക്കാം, അല്ലെങ്കിൽ നിങ്ങളുടെ സബ്സ്ക്രിപ്ഷൻ റദ്ദാക്കാൻ സബ്സ്ക്രിപ്ഷൻ റദ്ദാക്കൂ ടാപ്പ് ചെയ്യൂ. നിങ്ങൾ റദ്ദാക്കിയ ശേഷം നിലവിലെ ബില്ലിങ് സൈക്കിളിന്റെ അവസാനം നിങ്ങളുടെ സബ്സ്ക്രിപ്ഷൻ അവസാനിക്കും.
സബ്‌സ്‌ക്രിപ്‌ഷനുകളെയും സ്വകാര്യതയെയും കുറിച്ച്
ഒരു മൂന്നാം കക്ഷി ഡെവലപ്പറിൽ നിന്ന് നിങ്ങൾ ഓട്ടോമാറ്റിക്കായി പുതുക്കുന്ന ഒരു സബ്സ്ക്രിപ്ഷൻ വാങ്ങുമ്പോൾ, നിങ്ങൾക്കും ആ ഡെവലപ്പർക്കും മാത്രമുള്ള റാൻഡം ആയി ജനറേറ്റ് ചെയ്ത ഒരു സബ്സ്ക്രൈബർ ഐഡി ഞങ്ങൾ സൃഷ്ടിക്കും. ഡെവലപ്പർമാർ അവരുടെ ഉൽപ്പന്നത്തിന്റെ പെർഫോമൻസ് മനസ്സിലാക്കാൻ ഈ സബ്സ്ക്രൈബർ ഐഡിയും വിൽപ്പന വിവരങ്ങളും ഉപയോഗിക്കുന്നു. ഒരു പ്രത്യേക ഡെവലപ്പറുമായുള്ള നിങ്ങളുടെ എല്ലാ സബ്സ്ക്രിപ്ഷനുകളും നിങ്ങൾ റദ്ദാക്കുകയും 180 ദിവസത്തിനുള്ളിൽ വീണ്ടും സബ്സ്ക്രൈബ് ചെയ്യാതിരിക്കുകയും ചെയ്താൽ, നിങ്ങളുടെ സബ്സ്ക്രൈബർ ഐഡി റീസെറ്റ് ചെയ്യപ്പെടും.